കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചെയ്തതെന്നും പലരും വായിച്ചിരിക്കും. എന്നാൽ എങ്ങനെയാണ് ഒരാളുടെ വിവരങ്ങളിൽ നിന്നും ഇതെല്ലാം മനസിലാക്കി, എന്തുതരം പോസ്റ്റുകൾ ഇടണം എന്ന തീരുമാനം എടുക്കുന്നതെന്നു പലർക്കും മനസിലായിട്ടുണ്ടാവില്ല.