ഒരു കമ്പ്യൂട്ടർ നിങ്ങൾക്കുവേണ്ടി ഒരു ബാർബർ ഷോപ്പിലേക്കോ ഹോട്ടലിലേക്കോ ഫോൺ ചെയ്തു റിസർവേഷൻ എടുത്തുതരുന്ന കാലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അറിയുക, നാം അവിടെയെത്തിയെന്ന്! അതാണ് ഗൂഗിൾ ഡ്യൂപ്ളെക്സ് (Google Duplex) .
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീരീസ് ഭാഗം- 5
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിൽ ഇന്ന് ഏറ്റവുമധികം ഉപയോഗത്തിലിരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്കുകളെ കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് (കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം). ഇനി ചരിത്രത്തിലെ രണ്ടാം ഘട്ടത്തിലേക്ക്. മുമ്പുപറഞ്ഞതുപോലെ ന്യൂറൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ആദ്യകാല ശ്രമങ്ങളും ഗവേഷണങ്ങളുമാണ് ഈ ഭാഗത്തിൽ.
1943 - ഇലെക്ട്രിക്കൽ സർക്യൂട്ടുകൾ ഉപയോഗിച്ച് ഒരു ന്യൂറൽ നെറ്റ്‌വർക്ക് നിർമ്മിക്കപ്പെട്ടു
ന്യൂറൽ നെറ്റ്‌വർക്കുകൾ 1950 കൾക്ക് മുൻപുള്ള, ഇന്നത്തെ കമ്പ്യൂട്ടർ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വളർച്ചക്ക് വിത്തുപാകിയ ചില സിദ്ധാന്തങ്ങളാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത്. അത്തരം സിദ്ധാന്തങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ 1950 കൾക്ക് ശേഷമാണ് യാഥാർഥ്യമായത്. അന്നുമുതൽ 2006 വരെയുള്ള കാലമാണ് AI ചരിത്രത്തിലെ രണ്ടാം ഘട്ടം.
യന്ത്രങ്ങൾ കണ്ടുപിടിച്ച കാലം മുതൽക്കേ മനുഷ്യനെ ത്രസിപ്പിച്ചിരുന്ന ആശയമായിരുന്നു സ്വയബുദ്ധിയോടെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. കുറെ യന്ത്രഭാഗങ്ങളുടെ ചലനത്തെമാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളിൽ നിന്ന് ഇന്നു നമ്മുടെ സാങ്കേതികവിദ്യ വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ആ വഴിയിലെ ചില പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളാണ് ഈ ഭാഗത്തിൽ.
ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
കേംബ്രിഡ്ജ് അനാലിറ്റിക്കയും അതുവഴി ഫേസ്ബുക് പിടിച്ച പുലിവാലുമൊക്കെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി, ആ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന തരം പോസ്റ്റുകൾ നമ്മുടെ ന്യൂസ് ഫീഡിലേക്ക് കടത്തിവിടുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചെയ്തതെന്നും പലരും വായിച്ചിരിക്കും. എന്നാൽ എങ്ങനെയാണ് ഒരാളുടെ വിവരങ്ങളിൽ നിന്നും ഇതെല്ലാം മനസിലാക്കി, എന്തുതരം പോസ്റ്റുകൾ ഇടണം എന്ന തീരുമാനം എടുക്കുന്നതെന്നു പലർക്കും മനസിലായിട്ടുണ്ടാവില്ല.